പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് എഫ്ഐആറിനെ നിയമപരമായി നേരിടുമെന്ന് എം.വി. ജയരാജൻ
പ്രസിദ്ധീകരിച്ചത്: 12 Oct, 2026
സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത് എഫ്ഐആറിനെ നിയമപരമായി നേരിടുമെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ പറഞ്ഞു. ഇഡിയുടെ കത്തിന് ആധികാരികതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് റിയാസിനും പിണറായി വിജയനുമെതിരെ മൊഴി നൽകിയില്ലെങ്കിൽ കുടുംബത്തെ കുടുക്കുമെന്ന് ഇഡി ഭീഷണിപ്പെടുത്തി. മൊഴി പകർപ്പിൽ വാരിസ് ഒപ്പിട്ടതിന് പിന്നാലെ തന്നെ എതിർ സത്യവാങ്മൂലം നൽകിയതാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
നാല് പേരുടെ മൊഴിയാണ് ഇഡി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇതെല്ലാം ഭീഷണിപ്പെടുത്തി വാങ്ങിയതാണ്. ഹസൻ വാരിസിനെയും കുടുംബത്തെയും സമ്മർദം ചെലുത്തിയാണ് രേഖകളിൽ ഒപ്പിടിച്ചതെന്നും ജയരാജൻ പറഞ്ഞു.