താൻ തമിഴ്നാട്ടിൽ നിന്ന് പൊലീസിനെ കൊണ്ടുവന്നിട്ടില്ല: രമേശ് ചെന്നിത്തല , നിയമസഭയിൽ വാക്പോര്
പ്രസിദ്ധീകരിച്ചത്: 12 Oct, 2026
തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർഷത്തിലെ പൊലീസ് അതിക്രമത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസിനെ നിലയ്ക്ക് നിർത്തണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് വി.ജോയി പറഞ്ഞു.
പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ചതോടെ വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. താൻ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന പൊലീസുകാരല്ല, പിണറായി വിജയൻ്റെ കാലത്തെ പൊലീസാണ് ഇപ്പോഴും ഉള്ളതെന്ന് ആഭ്യന്തരമന്ത്രി തിരിച്ചടിച്ചു. ജോയി സഭയിൽ കൊണ്ടു വന്നത് പൊലീസിൽ നിന്ന് പിടിച്ചുവാങ്ങിയ ലാത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.