സാമ്പത്തിക പ്രതിസന്ധി, സൈബർ തട്ടിപ്പിന് അക്കൗണ്ട് നൽകിയ മലയാളി അറസ്റ്റിൽ

സാമ്പത്തിക പ്രതിസന്ധി, സൈബർ തട്ടിപ്പിന് അക്കൗണ്ട് നൽകിയ മലയാളി അറസ്റ്റിൽ

പ്രസിദ്ധീകരിച്ചത്: 12 Oct, 2026
ഷെയർ ചെയ്യുക:

 സൈബര്‍ കുറ്റവാളികള്‍ക്ക്   സാമ്പത്തിക ഇടപാട് നടത്താന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നല്‍കിയ മലയാളിയെ നവിമുംബൈ പൊലീസ് അറസ്റ്റുചെയ്തു. 

 

 ബിസിനസ് പങ്കാളി ചതിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പ്രതി, മറ്റൊരാളുടെ ഉപദേശപ്രകാരം തന്റെ ബാങ്ക് അക്കൗണ്ട് സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

 

കണ്ണൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ കരാറുകാരനുമായ ടി.പി ഷമീറിനെയാണ്   അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പിനാണ് എന്ന് അറിഞ്ഞുകൊണ്ട് ബാങ്ക് അക്കൗണ്ട് നല്‍കി എന്നതാണ് പ്രതിക്കെതിരായ കുറ്റം.