സുഗതന്റെ ജാമ്യം: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

സുഗതന്റെ ജാമ്യം: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

പ്രസിദ്ധീകരിച്ചത്: 08 Oct, 2026
ഷെയർ ചെയ്യുക:

ആര്‍. സുഗതന് കാപ്പാ കേസിൽ ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട്  പ്രതിപക്ഷത്തിന്റെ ഒത്തുകളി ആരോപണങ്ങളെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

 

സുഗതന്റെ കാപ്പ കേസിലേത് കോടതി വിധിയാണ്. ഹൈക്കോടതി വിധിയെ തള്ളുന്നത് കോടതിയലക്ഷ്യമാണ്. വിധി പരിശോധിക്കേണ്ടതുണ്ട്. നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി എടുക്കുന്ന തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ സാധിക്കില്ലല്ലോ. വിധി പരിശോധിച്ചശേഷം, എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

 

എന്തു പറയുമ്പോഴും ബിജെപിയുമായി ഒത്തുകളി എന്നു പറയുന്നു. ആരോട് ഒത്തുകളിക്കുന്നു എന്നാണ് പറയുന്നത്? സൈക്കിള്‍ തട്ടി നായ ചത്താലും ഒത്തുകളിയെന്നു പറയും. ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.