ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്‌

ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്‌

പ്രസിദ്ധീകരിച്ചത്: 08 Oct, 2026
ഷെയർ ചെയ്യുക:

കോ‍ർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.

 

മേയർ വി വി രാജേഷ്, ആ‍ർ സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ ഗുരുതര പരാമർശങ്ങളാണ് എഫ്ഐആറിൽ ഉള്ളത്. കോർപ്പറേഷൻ ഭരണം നിലനിർത്താൻ സുഗതന്റെ വ്യാജ ഒപ്പിട്ടു. മേയറും സുഗതനും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി. പ്രതികൾ വ്യാജരേഖ ചമച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കായിരുന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയത്.