തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

പ്രസിദ്ധീകരിച്ചത്: 06 Oct, 2026
ഷെയർ ചെയ്യുക:

തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.അഖിൽ എം.സി, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

 

സംഭവത്തിൽ ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത്ത് എന്നിവരാണ് അറസ്റ്റിലായത്.

 

ആക്രമണത്തിൽ കാറിന്‍റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുകൾ സംഭവിച്ചിരുന്നു. കാറിൽ കല്ല് കൊണ്ട് ഇടിച്ചെന്നും യൂത്ത് കോൺഗ്രസ് സംഭവത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.