കോൺഗ്രസ്‌ നേതാവായ നഗരസഭ ചെയർമാനെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതി

കോൺഗ്രസ്‌ നേതാവായ നഗരസഭ ചെയർമാനെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതി

പ്രസിദ്ധീകരിച്ചത്: 06 Oct, 2026
ഷെയർ ചെയ്യുക:

കോൺഗ്രസ്‌ നേതാവായ നഗരസഭ ചെയർമാനെ സംഘർഷത്തിനിടെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.കണ്ണൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.

 

ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ വി രാമകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ചെയര്‍മാനെ കൈയേറ്റം ചെയ്തെന്നായിരുന്നു ഉയർന്ന പരാതി.

 

സംഭവവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ എന്നിവര്‍ക്കെതിരെയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.