ഭീകരാക്രമണ ഭീഷണി; ബ്രിട്ടനിലെ സൈനിക താവളത്തിൽ നിന്ന് ബി-1 ബോംബർ വിമാനങ്ങൾ തിരിച്ചുവിളിച്ച് അമേരിക്ക
പ്രസിദ്ധീകരിച്ചത്: 05 Oct, 2026
ബ്രിട്ടനിലെ പ്രമുഖ വ്യോമസേന താവളമായ ആർഎഫ് ഫെയർഫോർഡിൽ നിന്ന് തങ്ങളുടെ തന്ത്രപ്രധാനമായ ബി-1 ബോംബർ വിമാനങ്ങൾ അടിയന്തരമായി പിൻവലിച്ച് അമേരിക്ക. സൈനിക താവളത്തിന് നേരെ ഭീകരാക്രമണ പദ്ധതി നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് പെന്റഗൺ ഈ നിർണ്ണായക തീരുമാനമെടുത്തത്.
ലണ്ടന് വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ സൈനിക താവളത്തിന് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഏതാനും പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക തങ്ങളുടെ യുദ്ധവിമാനങ്ങൾ തിരികെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോയത്.
ആർഎഫ് ഫെയർഫോർഡിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ അവയുടെ മാതൃ താവളങ്ങളിലേക്ക് മാറ്റിയതായി പെന്റഗൺ വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുരക്ഷ മുൻനിർത്തിയാണ് നീക്കങ്ങൾ പെട്ടെന്ന് നടപ്പിലാക്കിയത്.