സി.ജെ.പി. പ്രതിഷേധം കേരളത്തിലും; പാർട്ടിക്ക് ഇതുവരെ പിന്തുണയറിയിച്ചത് 20,000 പേർ

സി.ജെ.പി. പ്രതിഷേധം കേരളത്തിലും; പാർട്ടിക്ക് ഇതുവരെ പിന്തുണയറിയിച്ചത് 20,000 പേർ

പ്രസിദ്ധീകരിച്ചത്: 28 Sep, 2026
ഷെയർ ചെയ്യുക:

കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) കേരളത്തിലും പ്രവർത്തനം ശക്തമാക്കുന്നു. 

 

ഇതിനായി പിന്തുണ തേടി പാർട്ടിയുടെ ദക്ഷിണമേഖലാ ചുമതലയുള്ള വിജയ് റെഡ്ഡി മല്ലങ്കി ഉൾപ്പെടെയുള്ള നേതാക്കൾ കേരളത്തിലെത്തി വാർത്താസമ്മേളനം നടത്തി.കേരളത്തിലെ വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ദളിത്, ആദിവാസി വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ് മുടങ്ങുന്നത് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും സി.ജെ.പി. ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സി.ജെ.പി.യുടെ 22 മേഖലാ കോഡിനേറ്റർമാരിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരാണ്. ഫിറോസ് ഖാൻ, നിതിൻ നോബിൾ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഏകോപനം. കേരളത്തിൽ നിന്ന് ഇതുവരെ 20,000-ത്തോളം പേർ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്രയും കേരളവുമാണ് പിന്തുണയിൽ മുന്നിലെന്നും നേതാക്കൾ അറിയിച്ചു.