മുട്ടിൽ മരം മുറി: കുറ്റപത്രം ദുർബലം, കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

മുട്ടിൽ മരം മുറി: കുറ്റപത്രം ദുർബലം, കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

പ്രസിദ്ധീകരിച്ചത്: 28 Sep, 2026
ഷെയർ ചെയ്യുക:

 മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ. കുറ്റപത്രം ദുർബലമാണെന്നും കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

 

മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. അഞ്ച് വർഷവും ഏഴ് മാസവും കഴിഞ്ഞ് ഇപ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 

ഇത്രയും കാലതാമസം വരുത്തിയതിന് ഡിഎഫ്ഒ വിശദീകരണം നൽകണം. എന്തുകൊണ്ട് വൈകി എന്നത് വ്യക്തമാക്കേണ്ട കാര്യമാണ്. ഉറപ്പിച്ച് തന്നെ പറയാൻ പറ്റു കുറ്റപത്രം ദുര്‍ബലമാണെന്ന്. 49 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കേസിൽ ഇപ്പോൾ കുറ്റപത്രം നൽകി. ബാക്കി 48 കേസുകളിൽ എന്തുകൊണ്ട് കുറ്റപത്രം നൽകിയില്ല. എടുത്ത കേസുകളെല്ലാം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.