വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി
പ്രസിദ്ധീകരിച്ചത്: 27 Sep, 2026
ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.
ബെവ്‌കോയുടെ ഈ 'ടെസ്റ്റ് ഡോസ് നീക്കം' സര്‍ക്കാരിന്റെ സമീപത്തിന് വിരുദ്ധമാണ്. മെട്രോ സ്റ്റേഷനുകളില്‍ തുടക്കം കുറിക്കുന്നത് മറ്റ് ഔട്ട്‌ലെറ്റുകളിലും ബസ് സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമാകുന്നതിന് കാരണമാകും.
റെയില്‍വേ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാന്‍ പാടില്ലായെന്ന റെയില്‍ നിയമം നിലനില്‍ക്കെ തന്നെയാണ് യാത്രക്കാരെ കുടിപ്പിച്ചു വീഴ്ത്താന്‍ ബെവ്‌കോ നീക്കം നടത്തുന്നത്.