പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം: പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം: പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം

പ്രസിദ്ധീകരിച്ചത്: 25 Sep, 2026
ഷെയർ ചെയ്യുക:

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ ഉടൻ എത്തിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. 

 

സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകൾക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരം ആരോഗ്യമന്ത്രിക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈൽ ഫ്രീസറിലാണെന്നും, പോസ്റ്റ്‌മോർട്ടത്തിനായി എടുത്തപ്പോൾ താപനില -3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.