യുഎൻ പൊതുസഭയിൽ വാക്പോര്; ന്യൂയോർക്ക് മേയറുടെ ഭാര്യയെ പോരിലേക്ക് വലിച്ചിഴച്ച് നെതന്യാഹു, തിരിച്ചടിച്ച് മംദാനി

യുഎൻ പൊതുസഭയിൽ വാക്പോര്; ന്യൂയോർക്ക് മേയറുടെ ഭാര്യയെ പോരിലേക്ക് വലിച്ചിഴച്ച് നെതന്യാഹു, തിരിച്ചടിച്ച് മംദാനി

പ്രസിദ്ധീകരിച്ചത്: 25 Sep, 2026
ഷെയർ ചെയ്യുക:

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയും തമ്മിലുള്ള കടുത്ത വാക്പോര് അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകുന്നു. യുഎൻ പൊതുസഭയിൽ സംസാരിക്കവെ ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയെയും അദ്ദേഹത്തിന്റെ ഭാര്യ രാമ ദുവാജിയെയും അധിക്ഷേപിക്കുന്ന രീതിയിൽ നെതന്യാഹു പരാമർശം നടത്തുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മംദാനി രംഗത്തെത്തി.

 

നെതന്യാഹു പ്രസംഗിക്കാൻ വേദിയിലേക്ക് എത്തിയതോടെ നിരവധി രാജ്യങ്ങളിലെ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് മംദാനിക്കെതിരെ നെതന്യാഹു കടുത്ത ഭാഷയിൽ കടന്നാക്രമണം നടത്തിയത്. മംദാനി തനിക്കെതിരെ വംശഹത്യ ആരോപണം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ന്യൂയോർക്കിലെ ജൂതന്മാരുടെ സുരക്ഷ ഇല്ലാതാക്കിയത് മംദാനിയാണെന്നും നെതന്യാഹു ആരോപിച്ചു.