ഓച്ചിറ കാളകെട്ട് ഉത്സവം; മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി

ഓച്ചിറ കാളകെട്ട് ഉത്സവം; മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി

പ്രസിദ്ധീകരിച്ചത്: 23 Sep, 2026
ഷെയർ ചെയ്യുക:

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ (സെപ്റ്റംബർ 23) പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ പ്രാദേശിക അവധി നൽകിയിരിക്കുന്നത്.

 

സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66 ൽ നാളെ രാവിലെ 06.00 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്.