റഷ്യയ്ക്ക് ഡീസൽ ഉൽപ്പാദനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു

റഷ്യയ്ക്ക് ഡീസൽ ഉൽപ്പാദനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു

പ്രസിദ്ധീകരിച്ചത്: 22 Sep, 2026
ഷെയർ ചെയ്യുക:

യുക്രെയ്നുമായുള്ള തുടർച്ചയായ യുദ്ധത്തെ തുടർന്ന് റഷ്യൻ ഡീസൽ ഇൻഡസ്ട്രിയുടെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾ തകർന്നതാണ് ഇതിന് പ്രധാന കാരണം.

 

ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ അനന്തമായ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ ആശങ്ക പങ്കുവെച്ചത്.

യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നിർണ്ണായക പ്രസ്താവന പുറത്തുവന്നത്. റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ യുക്രെയ്ൻ അടിയന്തിരമായി നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.