പ്രമുഖ ചാനലുകളുടെ ബഹിഷ്കരണത്തിന് പിന്നാലെ 'ട്രംപ് ടിവി' തത്സമയ സംപ്രേഷണം ആരംഭിച്ച് യുഎസ് ഭരണകൂടം

പ്രമുഖ ചാനലുകളുടെ ബഹിഷ്കരണത്തിന് പിന്നാലെ 'ട്രംപ് ടിവി' തത്സമയ സംപ്രേഷണം ആരംഭിച്ച് യുഎസ് ഭരണകൂടം

പ്രസിദ്ധീകരിച്ചത്: 22 Sep, 2026
ഷെയർ ചെയ്യുക:

മാധ്യമങ്ങളും യുഎസ് ഭരണകൂടവും തമ്മിലുള്ള പോര് കടുത്തതോടെ വൈറ്റ് ഹൗസിൽ നിന്നും സ്വന്തമായി 'ട്രംപ് ടിവി' എന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

 

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിപാടികളും ഭരണകൂടത്തിന്റെ സുപ്രധാന പ്രഖ്യാപനങ്ങളും ഇനി മുതൽ തത്സമയം ഈ പ്ലാറ്റ്‌ഫോമിലൂടെ സംപ്രേഷണം ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ട്രീമിംഗ് ചാനൽ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ട് വഴിയാണ് സജ്ജമാക്കിയിരിക്കുന്നത്.തങ്ങൾക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരുടെ പ്രവേശന പാസുകൾ സെക്യൂരിറ്റി വിഭാഗം റദ്ദാക്കുകയും ചെയ്തു.