ചുടുകട്ട കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു

ചുടുകട്ട കൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ചു

പ്രസിദ്ധീകരിച്ചത്: 20 Sep, 2026
ഷെയർ ചെയ്യുക:

കരുനാഗപ്പള്ളിയിൽ പൊലീസുകാർക്ക് നേരെ ആക്രമണം. പൊലീസ് സംഘത്തെ ആക്രമിച്ച സംഘം ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്ക് അടിച്ചതായാണ് വിവരം. 

 

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരാണ് അറസ്റ്റിലായത്. 

 

 പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ പ്രതിയായ റെജിനെ കസ്റ്റഡിയിലെടുക്കുന്നതിനായി അടൂർ പൊലീസ് സംഘം മഫ്തിയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.