വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം പുനസംഘടിപ്പിച്ച ആദ്യ സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം പുനസംഘടിപ്പിച്ച ആദ്യ സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും.വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നിർദ്ദേശിച്ച മാറ്റങ്ങളെ സംബന്ധിച്ചും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനായി വിശാല സംസ്ഥാന സമിതിയിൽ രേഖ അവതരിപ്പിച്ചിരുന്നു.വിനയത്തോടെ നേതാക്കൾ പെരുമാറണം, ജനങ്ങളുമായി ബന്ധം നേതൃത്വം പുനസ്ഥാപിക്കണം, യുവാക്കളെ ആകർഷിക്കണം, യുവ നേതാക്കളെ വളർത്തണം, വർഗ ബഹുജന സംഘടനകളുടെ ദൗർബല്യം പരിഹരിക്കണം, മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം, കേഡർമാരെയും പാർട്ടി കമ്മിറ്റികളെയും സജീവമാക്കണം, വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കളും ഏറ്റെടുക്കണം തുടങ്ങിയവയായിരുന്നു പ്രധാനമായും അവതരിപ്പിച്ച രേഖഅതേസമയം, പുതുതായി സെക്രട്ടറിയേറ്റിൽ എത്തിയ പി. ജയരാജൻ, എം.ബി രാജേഷ്, വി. ശിവൻകുട്ടി, ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.