'പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ നോക്കേണ്ട

'പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ നോക്കേണ്ട

പ്രസിദ്ധീകരിച്ചത്: 18 Sep, 2026
ഷെയർ ചെയ്യുക:

 റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

 

തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നും കരുതുന്നവർക്കുള്ള കടുത്ത താക്കീതാണ് ഈ അറസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു.  എസ്എൻഡിപി മുഖമാസികയായ 'യോഗനാദ'ത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കിയെന്നും, മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിന് മുൻപത്തെ സർക്കാരും കൂട്ടുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു.