ഓൺലൈൻ തട്ടിപ്പ്;   54കാരന് നഷ്ടമായത്  17 ലക്ഷം രൂപ

ഓൺലൈൻ തട്ടിപ്പ്; 54കാരന് നഷ്ടമായത് 17 ലക്ഷം രൂപ

പ്രസിദ്ധീകരിച്ചത്: 17 Sep, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് ഇതാ വീണ്ടുമൊരു ഓൺലൈൻ തട്ടിപ്പ് കൂടി. ദിവസേന നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്.

 

ഇതിനെതിരെ നമ്മുടെ പൊലീസ് സംവിധാനങ്ങൾ നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണം കുറവല്ല. 

 

ഓൺലൈൻ തട്ടിപ്പിനിരയായ തളിപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോർട്ട്. 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം 13,000 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം.   

എന്നാൽ 17 ലക്ഷം രൂപ നിക്ഷേപിച്ച 54കാരന് ഒരു രൂപ പോലും തിരികെ കിട്ടിയില്ല. 

 

  2026 ജൂൺ 30ന് ഒരു വെബ്‌സൈറ്റ് പരസ്യം വഴിയാണ് ഇയാൾ തട്ടിപ്പിന് ഇരയായത്. ആദ്യ തവണ നൽകിയ പണമോ ലാഭമോ തിരികെ ലഭിക്കാതിരുന്നിട്ടും പല ഘട്ടങ്ങളിലായി തുക വീണ്ടും നിക്ഷേപിക്കുകയായിരുന്നു.  സംഭവത്തിൽ സ്വിറ്റ്സർലാന്റിൽ പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.