തിരുവനന്തപുരത്ത് അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ചെറുമകൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ചെറുമകൻ പൊലീസ് കസ്റ്റഡിയിൽ

പ്രസിദ്ധീകരിച്ചത്: 16 Sep, 2026
ഷെയർ ചെയ്യുക:

 തലസ്ഥാനത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശിനി മേഴ്‌സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മേഴ്‌സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം തർക്കമുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ഇന്ന് രാവിലെയും മേഴ്‌സിയും ഷിബിനും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

കത്തിയുമായി വീട്ടിൽനിന്ന് പുറത്തേക്ക് വന്ന ഷിബിൻ സമീപവാസികളോട് താനാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞതായും വിവരമുണ്ട്. തുടർന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു.