സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ്
പ്രസിദ്ധീകരിച്ചത്: 13 Sep, 2026
സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കായിക വകുപ്പ് നീക്കം. കായികോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലകന്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് കുത്തിവെച്ചുവെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.
പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പരിശീലകര്‍ ഉത്തേജക മരുന്നുകള്‍ നല്‍കുന്നുവെന്ന വിവരം ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന പ്രമുഖ സ്വകാര്യ അത്‌ലറ്റിക് ക്ലബ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ നിര്‍ബന്ധിച്ച് ഉത്തേജക മരുന്ന് നല്‍കുന്നതായുള്ള പരാതി ഉയർന്നിരുന്നു.