ബി.ജെ.പിയിലെ  കോർപ്പറേറ്റ് ശൈലിക്കെതിരെ പ്രതിഷേധം: രാജീവ് ചന്ദ്രശേഖറിനെതിരെ എം.ടി. രമേശിന്റെ ഒളിയമ്പ്

ബി.ജെ.പിയിലെ കോർപ്പറേറ്റ് ശൈലിക്കെതിരെ പ്രതിഷേധം: രാജീവ് ചന്ദ്രശേഖറിനെതിരെ എം.ടി. രമേശിന്റെ ഒളിയമ്പ്

പ്രസിദ്ധീകരിച്ചത്: 12 Sep, 2026
ഷെയർ ചെയ്യുക:

പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവർത്തനമികവാണോ, അതോ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയാണോ വിലയിരുത്തേണ്ടത് എന്നതിനെ ചൊല്ലി സംസ്ഥാന ബി.ജെ.പിയിൽ ഭിന്നത രൂക്ഷമാകുന്നു. 

 

രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായതിനു പിന്നാലെ കോർപ്പറേറ്റ് ശൈലിയിൽ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനുമെതിരെ പാർട്ടിയിൽ അമർഷം പുകയുകയാണ്. കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ, പെർഫോമൻസ് അല്ല പ്രതിബദ്ധതയാണ് വേണ്ടതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തുറന്നടിച്ചു. പ്രതിബദ്ധതയുണ്ടെങ്കിൽ പ്രവർത്തനം പിന്നാലെ വരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രവർത്തകരുടെ സ്വഭാവം അളക്കുന്ന രീതിയെയും വിമർശിച്ചു. മുതിർന്ന ആർ.എസ്.എസ്. നേതാവ് പി.ആർ. ശശിധരന്റെ സാന്നിധ്യത്തിലായിരുന്നു രമേശിന്റെ ഈ വിമർശനം.