ജയിൽ മെനുവിൽ മാറ്റത്തിന് ശുപാർശ: മട്ടനും മീനും ഒഴിവാക്കാൻ സാധ്യത

ജയിൽ മെനുവിൽ മാറ്റത്തിന് ശുപാർശ: മട്ടനും മീനും ഒഴിവാക്കാൻ സാധ്യത

പ്രസിദ്ധീകരിച്ചത്: 12 Sep, 2026
ഷെയർ ചെയ്യുക:

തടവുകാർക്ക് ഏറെ പ്രിയപ്പെട്ട മട്ടനും മീൻ കറിയും ജയിൽ മെനുവിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. ഉയർന്ന ചെലവ്, ആരോഗ്യപ്രശ്നങ്ങൾ, സംഭരണത്തിലെ ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടി ജയിൽ വകുപ്പ് സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചു.

 

മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറി, സോയാബീൻ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്തണമെന്നാണ് ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ തിങ്കളും ബുധനും 140 ഗ്രാം വീതം മീൻ കറിയും, ശനിയാഴ്ചകളിൽ 100 ഗ്രാം വീതം മട്ടനുമാണ് ഉച്ചഭക്ഷണത്തിനൊപ്പം നൽകുന്നത്.ഈ മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ. മട്ടന് 5.72 കോടി രൂപയും മീനിന് 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. ഇതിന് പകരം കോഴിക്കറി നൽകിയാൽ 1.26 കോടി രൂപയും, സോയയും മുട്ടയും നൽകിയാൽ 3.4 കോടി രൂപയും മാത്രമേ ചെലവ് വരൂ.