കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള നീക്കമെന്ന് എം എം മണി

കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള നീക്കമെന്ന് എം എം മണി

പ്രസിദ്ധീകരിച്ചത്: 11 Sep, 2026
ഷെയർ ചെയ്യുക:

വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. 

 

 40% വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബക്കി 60% വിവിധ കരാറുകളിലൂടെ സംസ്ഥാനം വാങ്ങുകയാണ് ചെയ്യുന്നത്.

 

താന്‍ മന്ത്രിയായിരുന്ന കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. നിലവില്‍ വരാന്‍ സാധ്യത ഉള്ള പ്രതിസന്ധി മുമ്പ് തന്നെ കണ്ടെത്തി പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നാണ് എം എം മണി ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന് ദീര്‍ഘ വീക്ഷണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.