'മാണി സി കാപ്പനെ അയോഗ്യനാക്കണം'; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ചെക്ക് കേസിലെ പരാതിക്കാരന്‍ ദിനേശ് മേനോന്‍
പ്രസിദ്ധീകരിച്ചത്: 11 Sep, 2026
: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പരാതിക്കാരനായ ദിനേശ് മേനോന്‍.
മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കും ദിനേശ് മേനോന്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യത്തില്‍ മാണി സി കാപ്പന്‍ കുറ്റക്കാരന്‍ എന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയതോടെയായിരുന്നു നടപടി.നാല് കേസുകളിലായി മാണി സി കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി അയോഗ്യനാക്കപ്പെടുമെന്നാണ് പരാതിക്കാരന്റെ വാദം.