അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടാൽ ഉടൻ നാടുവിടണം: എച്ച്-1ബി 60 ദിവസത്തെ ഗ്രേസ് പീരിയഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടം

അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടാൽ ഉടൻ നാടുവിടണം: എച്ച്-1ബി 60 ദിവസത്തെ ഗ്രേസ് പീരിയഡ് നിർത്തലാക്കാൻ ട്രംപ് ഭരണകൂടം

പ്രസിദ്ധീകരിച്ചത്: 11 Sep, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ വിദേശ ജീവനക്കാർക്ക് പ്രത്യേകിച്ച് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് വൻ തിരിച്ചടിയ നൽകുന്ന പുതിയ വിസ നിയന്ത്രണ നിർദ്ദേശങ്ങളുമായി യുഎസ് ഭരണകൂടം. എച്ച്-1ബി വിസ ഉടമകൾക്ക് ജോലി നഷ്ടപ്പെട്ടാൽ രാജ്യത്ത് തുടരാൻ നൽകിയിരുന്ന 60 ദിവസത്തെ ഇളവ് കാലയളവ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി.

 

യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റാണ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ചട്ടം നടപ്പിലായാൽ തൊഴിൽ നഷ്ടപ്പെടുന്ന താൽക്കാലിക വിസ ഉടമകൾക്ക് ഉടൻ തന്നെ അമേരിക്ക വിട്ടുപോകേണ്ടതായി വരും.2017 മുതൽ പ്രാബല്യത്തിലുള്ള ചട്ടപ്രകാരം ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താനോ അടിയന്തര കാര്യങ്ങൾ അവസാനിപ്പിച്ച് നാടണയാനോ രണ്ട് മാസത്തെ സാവകാശം ലഭിച്ചിരുന്നു. ഈ ഇളവാണ് ട്രംപ് ഭരണകൂടം പൂർണ്ണമായും നിർത്തലാക്കാൻ ഒരുങ്ങുന്നത്.2017 മുതൽ പ്രാബല്യത്തിലുള്ള ചട്ടപ്രകാരം ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താനോ അടിയന്തര കാര്യങ്ങൾ അവസാനിപ്പിച്ച് നാടണയാനോ രണ്ട് മാസത്തെ സാവകാശം ലഭിച്ചിരുന്നു. ഈ ഇളവാണ് ട്രംപ് ഭരണകൂടം പൂർണ്ണമായും നിർത്തലാക്കാൻ ഒരുങ്ങുന്നത്.2017 മുതൽ പ്രാബല്യത്തിലുള്ള ചട്ടപ്രകാരം ജോലി നഷ്ടപ്പെടുന്ന വിദേശ ജീവനക്കാർക്ക് പുതിയ ജോലി കണ്ടെത്താനോ അടിയന്തര കാര്യങ്ങൾ അവസാനിപ്പിച്ച് നാടണയാനോ രണ്ട് മാസത്തെ സാവകാശം ലഭിച്ചിരുന്നു. ഈ ഇളവാണ് ട്രംപ് ഭരണകൂടം പൂർണ്ണമായും നിർത്തലാക്കാൻ ഒരുങ്ങുന്നത്.