തലസ്ഥാനത്ത് ലോക്ഭവന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഡ്രോൺ നിരോധനം
പ്രസിദ്ധീകരിച്ചത്: 30 Aug, 2026
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.
ഡ്രോൺ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ സംവിധാനങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ ഒഴിവാക്കാനും വിഐപി സുരക്ഷ ഉറപ്പാക്കാനുമായി ഡ്രോൺ റൂൾസ് 2021-ലെ ചട്ടം 24 പ്രകാരമാണ് നടപടി.ഇന്നും നാളെയും തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വ്യോമമേഖലാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും പ്രവർത്തിപ്പിക്കുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്.