ദാമോദര മേനോനെ 'സുകുമാര കുറുപ്പാ'ക്കിയവരുടെ മൊഴിയെടുക്കും
പ്രസിദ്ധീകരിച്ചത്: 29 Aug, 2026
സുകുമാര കുറുപ്പ് ബ്രൂണയിലെന്ന പ്രചാരണം തെറ്റായ വിവരമെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി.
വ്യാജ വിവരങ്ങള്‍ പുറത്തുവിട്ടവരുടെ മൊഴിയെടുക്കും. തല്‍ക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കില്ല. ബ്രൂണെയിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിന് നോട്ടിസ് നല്‍കണോ എന്നതില്‍ ഡിജിപിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും.അതേസമയം, കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം.സുകുമാര കുറുപ്പിന് നിലവില്‍ റെഡ് കോർണർ നോട്ടീസുണ്ട്. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ തടഞ്ഞുവയ്ക്കാനുള്ള അറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.