മക്കൾക്ക് യുഎസ് വിസ വേണമെങ്കിൽ കുട്ടികളെയും കൂടെ കൂട്ടണം; ഇന്ത്യൻ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങൾ

മക്കൾക്ക് യുഎസ് വിസ വേണമെങ്കിൽ കുട്ടികളെയും കൂടെ കൂട്ടണം; ഇന്ത്യൻ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങൾ

പ്രസിദ്ധീകരിച്ചത്: 15 Aug, 2026
ഷെയർ ചെയ്യുക:

അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് പുതിയ വിവരങ്ങളുമായി അധികൃതർ. ഇനിമുതൽ പ്രായപൂർത്തിയാകാത്ത കൊച്ചുകുട്ടികൾക്ക് യുഎസ് വിസ ലഭിക്കണമെങ്കിൽ അവരെ നേരിട്ട് ഇന്റർവ്യൂവിന് കൊണ്ടുപോകുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്.

 

മുൻപ് 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഡ്രോപ് ബോക്സ് വഴി നേരിട്ട് ഹാജരാകാതെ വിസ പുതുക്കാനോ അപേക്ഷിക്കാനോ സാധിച്ചിരുന്നു. എന്നാൽ ഇന്റർവ്യൂ വെയ്‌വർ നിയമങ്ങളിൽ വന്നിട്ടുള്ള കർശന മാറ്റങ്ങളാണ് ഇപ്പോൾ രക്ഷിതാക്കൾക്ക് വെല്ലുവിളിയാകുന്നത്.പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നതോടെ കൊച്ചുകുട്ടികളുമായി അമേരിക്കൻ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടെത്തി ഇന്റർവ്യൂ പൂർത്തിയാക്കേണ്ടതുണ്ട്. പല മാതാപിതാക്കളും പഴയ നിയമം ഓർത്ത് കുട്ടികളെ ഇന്റർവ്യൂവിന് എത്തിക്കാതിരിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്.