സുപ്രീം കോടതി തടഞ്ഞിട്ടും പിന്മാറാതെ ട്രംപ്; ഫെഡറൽ റിസർവ് ഗവർണ്ണർ ലിസ കുക്കിനെ പുറത്താക്കാൻ വീണ്ടും നീക്കം

സുപ്രീം കോടതി തടഞ്ഞിട്ടും പിന്മാറാതെ ട്രംപ്; ഫെഡറൽ റിസർവ് ഗവർണ്ണർ ലിസ കുക്കിനെ പുറത്താക്കാൻ വീണ്ടും നീക്കം

പ്രസിദ്ധീകരിച്ചത്: 08 Aug, 2026
ഷെയർ ചെയ്യുക:

യുഎസ് ഫെഡറൽ റിസർവ് ഗവർണ്ണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലിസയെ ഉടൻ പുറത്താക്കാനുള്ള നീക്കം സുപ്രീം കോടതി മുൻപ് തടഞ്ഞിരുന്നെങ്കിലും നിയമപരമായ പുതിയ നോട്ടീസ് നൽകിയാണ് ഭരണകൂടം നീക്കം തുടരുന്നത്.

മോർട്ട്ഗേജ് തട്ടിപ്പ് ആരോപണങ്ങളിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ് ലിസ കുക്കിന് ഔദ്യോഗിക കത്ത് കൈമാറി. കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ച ശേഷം പുറത്താക്കൽ നടപടികളിലേക്ക് കടക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പ്ലാൻ.

 

നേരത്തെ നോട്ടീസോ വിശദീകരണത്തിനുള്ള അവസരമോ നൽകാതെ ലിസ കുക്കിനെ പുറത്താക്കാൻ ശ്രമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അഞ്ചെതിരേ നാല് വോട്ടുകൾക്കാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് അധ്യക്ഷനായ ബെഞ്ച് ലിസയുടെ പദവി സംരക്ഷിച്ചത്.