ആ ഒരു തെറ്റ് ചെയ്താൽ വിസയും ഗ്രീൻ കാർഡും അപ്പോൾ തള്ളും; ട്രംപിന്റെ പുതിയ കടുംവെട്ടിൽ വീണ് വിദേശികൾ

ആ ഒരു തെറ്റ് ചെയ്താൽ വിസയും ഗ്രീൻ കാർഡും അപ്പോൾ തള്ളും; ട്രംപിന്റെ പുതിയ കടുംവെട്ടിൽ വീണ് വിദേശികൾ

പ്രസിദ്ധീകരിച്ചത്: 08 Aug, 2026
ഷെയർ ചെയ്യുക:

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങൾക്ക് പിന്നാലെ വിസ, ഗ്രീൻ കാർഡ് അപേക്ഷകളിൽ കടുത്ത നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്). ഇനി മുതൽ ഇമിഗ്രേഷൻ അപേക്ഷകൾ സമർപ്പിക്കുമ്പോൾ എന്തെങ്കിലും ചെറിയ രേഖകൾ വിട്ടുപോവുകയോ അപൂർണ്ണമാവുകയോ ചെയ്താൽ യാതൊരു മുന്നറിയിപ്പുമില്ലാതെ അപേക്ഷകൾ നേരിട്ട് നിരസിക്കാൻ ഉദ്യോഗസ്ഥർക്ക് പൂർണ്ണ അധികാരം നൽകി. അപേക്ഷയിലെ ചെറിയ തെറ്റുകൾ പോലും വിസയും ഗ്രീൻ കാർഡും എന്നെന്നേക്കുമായി നഷ്ടപ്പെടാൻ കാരണമാകുന്ന രീതിയിലാണ് പുതിയ ഉത്തരവ്.

നേരത്തെ അപേക്ഷയിൽ രേഖകൾ കുറവാണെങ്കിൽ അത് പൂരിപ്പിച്ച് നൽകാൻ 'റിക്വസ്റ്റ് ഫോർ എവിഡൻസ്' (ആർഎഫ്ഇ) അല്ലെങ്കിൽ 'നോട്ടീസ് ഓഫ് ഇന്റന്റ് ടു ഡിനൈ' (എൻഒഐഡി) എന്നിവ വഴി അപേക്ഷകർക്ക് അവസരം നൽകുമായിരുന്നു. എന്നാൽ പുതിയ ഇമിഗ്രേഷൻ നയം അനുസരിച്ച് ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാൻ രണ്ടാമതൊരു അവസരം നൽകേണ്ടതില്ലെന്ന് യുഎസ്സിഐഎസ് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ ലഭിക്കുന്ന സമയത്ത് തന്നെ ആവശ്യമായ നിർബന്ധിത തെളിവുകളോ പൂർണ്ണ വിവരങ്ങളോ ഇല്ലെങ്കിൽ ഓഫീസർക്ക് അപേക്ഷ തള്ളിക്കളയാൻ സാധിക്കും.

 

എച്ച്-1ബി വിസ നീട്ടൽ, വിസ സ്റ്റാറ്റസ് മാറ്റം വരുത്തൽ, തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ, വർക്ക് പെർമിറ്റുകൾ, പൗരത്വത്തിനുള്ള അപേക്ഷകൾ എന്നിവയ്ക്ക് ഈ പുതിയ ഭേദഗതി ഒരുപോലെ ബാധകമാണ്. അമേരിക്കൻ ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും കുടുംബങ്ങളെയും ഈ പുതിയ തീരുമാനം വൻതോതിൽ ബാധിക്കും. ചെറിയ പിഴവുകൾ തിരുത്താൻ പോലും സമയം ലഭിക്കാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്.