മുഖ്യമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; സോഷ്യൽ മീഡിയ പോസ്റ്റിൽ സൈബർ പൊലീസ് കേസ്

മുഖ്യമന്ത്രിക്കെതിരായ അപകീർത്തി പരാമർശം; സോഷ്യൽ മീഡിയ പോസ്റ്റിൽ സൈബർ പൊലീസ് കേസ്

പ്രസിദ്ധീകരിച്ചത്: 05 Aug, 2026
ഷെയർ ചെയ്യുക:

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു. ബേപ്പൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവൻ കെ നൽകിയ പരാതിയിലാണ് നടപടി.

'നിതിൻ കക്കാടത്ത്' എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമർശം കമന്റ് ബോക്‌സിൽ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

അതേസമയം, പവർകട്ടിനെ വിമർശിച്ച് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച ആലപ്പുഴയിലെ പിഡിപി പ്രവർത്തകൻ അഹമ്മദ് കബീറിന്റെ മൊബൈൽ ഫോൺ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലായിരുന്നു ആലപ്പുഴ സൗത്ത് പൊലീസിന്റെ നടപടി.