ടി.ബി. മുക്ത കേരളം': ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ കൈകോർത്ത് കുടുംബശ്രീയും

ടി.ബി. മുക്ത കേരളം': ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ കൈകോർത്ത് കുടുംബശ്രീയും

പ്രസിദ്ധീകരിച്ചത്: 01 Aug, 2026
ഷെയർ ചെയ്യുക:

 സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക ('ടി.ബി. മുക്ത കേരളം') എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന ടി.ബി. സെല്ലുമായി ചേർന്ന് വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കുടുംബശ്രീ. കുടുംബശ്രീയുടെ ഫുഡ്, ന്യൂട്രീഷ്യൻ, ഹെൽത്ത്, വാഷ്-സാനിറ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതിരോധ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

കുടുംബശ്രീയുടെ വിശാലമായ താഴെത്തട്ടിലുള്ള ശൃംഖല പ്രയോജനപ്പെടുത്തി ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം ഓരോ വീടുകളിലേക്കും എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ല, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പുമായി സംയോജിച്ച് ആസൂത്രണ-ഏകോപന യോഗങ്ങൾ സംഘടിപ്പിക്കും.

 

ജില്ലയിലെ സി.ഡി.എസ്. ചെയർപേഴ്‌സൺമാർക്കും ഉദ്യോഗസ്ഥർക്കുമുള്ള പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. സി.ഡി.എസ്. അംഗങ്ങൾ വഴി അയൽക്കൂട്ടങ്ങളിലേക്കും അവിടെനിന്ന് ജില്ലയിലെ ഓരോ കുടുംബത്തിലേക്കും ബോധവത്കരണ സന്ദേശം എത്തിക്കും.