കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പ്
കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനത്തിലും പ്രവര്‍ത്തനലാഭത്തിലും മുന്നേറ്റമുണ്ടായതോടെ നഷ്ടവും ഗണ്യമായി കുറഞ്ഞു.
2024-25 സാന്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 430.50 കോടി രൂപയായിരുന്നു. 2025-26ല്‍ ഇത് 352.49 കോടി രൂപയായി. 52.64 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി തുടര്‍ച്ചയായ നാലാം വര്‍ഷവും കൊച്ചി മെട്രോ ലാഭത്തിലായി. 2025-26ല്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തികൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണിത്. യാത്രക്കാര്‍ കൂടിയതോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയര്‍ന്നു. 2026ല്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.01 ലക്ഷമായി വര്‍ധിച്ചതിനെ തുടര്‍ന്ന് തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും ഏര്‍പ്പെടുത്തി. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിലും കൊച്ചി മെട്രോ മാതൃകയാണ്.