പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം; താരസംഘടന അമ്മയിലെ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം; താരസംഘടന അമ്മയിലെ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്

പ്രസിദ്ധീകരിച്ചത്: 17 Jul, 2026
ഷെയർ ചെയ്യുക:

 താരസംഘടന അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ അംഗങ്ങൾക്ക് ശ്വേത കമ്മറ്റിയുടെ കത്ത്.

 

പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലമാണ്. അതിനാൽ അത് തിരുത്താൻ ഉള്ള നടപടികൾ തുടങ്ങിയെന്ന് കത്തിൽ പറയുന്നു. ഇപ്പോൾ ചുമതല വഹിക്കുന്ന എക്‌സിക്യൂട്ടിവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഒരു തടസവും ഇല്ല എന്നും ശ്വേത കത്തിലൂടെ വ്യക്തമാക്കി.