മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരൻ
പ്രസിദ്ധീകരിച്ചത്: 17 Jul, 2026
മുഖ്യമന്ത്രി കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ ആർക്കും തടസ്സമില്ലെന്നും മന്ത്രി കെ മുരളീധരൻ.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികളല്ലേ കെഎസ്‌യുകാർ. മുഖ്യമന്ത്രിയെ കാണാൻ തടസ്സമില്ല.വൈകിട്ട് 4 മുതൽ എല്ലാവരെയും മുഖ്യമന്ത്രി കാണുന്നുണ്ട്. ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രി അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.