വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പിണറായി വിജയൻ

പ്രസിദ്ധീകരിച്ചത്: 16 Jul, 2026
ഷെയർ ചെയ്യുക:

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിക്ക് ഓഹരി കൈമാറാനുള്ള നീക്കത്തിന് നിയമപരമായ തടസങ്ങളുണ്ടെന്നും, സംസ്ഥാന സർക്കാരിന്റെ താൽപര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖം പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, തുറമുഖത്തിന്റെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിന് നൽകിയിരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കൺസഷൻ എഗ്രിമെന്റിലെ വ്യവസ്ഥകൾ മറന്ന് കൺസഷണയർ കമ്പനിയിൽ സർക്കാർ പങ്കാളിയല്ലെന്ന തരത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.

 

തുറമുഖം സ്വകാര്യ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്ക് പോകില്ലെന്ന ഉറച്ച നിലപാട് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിഷയത്തിൽ താൻ ഉന്നയിച്ച ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിനുപകരം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.