സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം
പ്രസിദ്ധീകരിച്ചത്: 16 Jul, 2026
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈകുന്നേരത്തെ പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുക. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പീക് സമയത്ത് ഒരു മണിക്കൂറിൽ അധികമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടായത്.
ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.