മുഖ്യമന്ത്രിയുടെ വേദിക്കായി മോണോസൈറ്റ് അടങ്ങിയ മണൽ; ഐഎൻടിയുസി യൂണിയന് വഴിവിട്ട സഹായം നൽകി കെഎംഎംഎൽ

മുഖ്യമന്ത്രിയുടെ വേദിക്കായി മോണോസൈറ്റ് അടങ്ങിയ മണൽ; ഐഎൻടിയുസി യൂണിയന് വഴിവിട്ട സഹായം നൽകി കെഎംഎംഎൽ

പ്രസിദ്ധീകരിച്ചത്: 15 Jul, 2026
ഷെയർ ചെയ്യുക:

ഐഎൻടിയുസി യൂണിയന് വഴിവിട്ട സഹായം നൽകി പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ. ടൈറ്റാനിയം ജംഗ്ഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വേദിയൊരുക്കാൻ ലോഡ് കണക്കിന് മോണോസൈറ്റ് അടങ്ങിയ മണൽ നൽകിയാണ് സഹായം.

ഇതുകൂടാതെ, ഐഎൻടിയുസി പരിപാടിക്ക് ഗ്രൗണ്ട് ഒരുക്കുന്നത് കെഎംഎംഎലെ കരാറുകാരെന്നും ആക്ഷേപം ഉയരുന്നുണ്ട്.മാനേജിങ്ങ് ഡയറക്ടറുടെ നിർദേശം അനുസരിച്ചാണ് മണൽ നൽകിയതെന്നാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ സംഭവത്തിൽ പ്രതികരിച്ചത്.