വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ യുവതിക്കെതിരെ കേസ്

വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ബന്ധുവായ യുവതിക്കെതിരെ കേസ്

പ്രസിദ്ധീകരിച്ചത്: 15 Jul, 2026
ഷെയർ ചെയ്യുക:

വാഗമണ്ണിൽ ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ബന്ധുവായ 20-കാരിയായ യുവതി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും, മുൻകൂർ ജാമ്യമുള്ളതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കുട്ടികളുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അനാവശ്യ കാലതാമസം വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മെയ് 10നും 16നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ജൂൺ 21നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.