മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

മന്തിയുടെ അളവ് കുറഞ്ഞു; കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

പ്രസിദ്ധീകരിച്ചത്: 14 Jul, 2026
ഷെയർ ചെയ്യുക:

കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

 

ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമാസക്തമായ ഇയാളെ നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് പിടിച്ചുവെക്കുകയായിരുന്നു.തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.