എം ആർ അജിത് കുമാറിന് ഇന്ന് നിർണായക ദിനം

എം ആർ അജിത് കുമാറിന് ഇന്ന് നിർണായക ദിനം

പ്രസിദ്ധീകരിച്ചത്: 13 Jul, 2026
ഷെയർ ചെയ്യുക:

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചേക്കും. 

 

ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നല്‍കിയാലുടൻ അജിത്തിനെതിരെ നടപടി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ആഭ്യന്തര മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്.

നിയമോപദേശവും എം ആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി റിപ്പോർട്ട് സമർപ്പിക്കുക.