ചിറ്റൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി
പ്രസിദ്ധീകരിച്ചത്: 13 Jul, 2026
പാലക്കാട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെ (14) കാണാനില്ലെന്നാണ് പരാതി.
ചിറ്റൂർ ബോയ്‌സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരീഷ്. വിദ്യാർത്ഥിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ കുട്ടി വീട്ടിൽ നിന്നും സൈക്കിളിൽ പോയതായാണ് വിവരം. ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പറഞ്ഞു.