കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു

പ്രസിദ്ധീകരിച്ചത്: 13 Jul, 2026
ഷെയർ ചെയ്യുക:

കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു.ഗൃഹനാഥന്‍ സിബി, മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം നടന്നത്.പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്.ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം.മറ്റ് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.സിബിയുടെയും മകളുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്