മയക്കുമരുന്നുമായി ബോഡി ബില്‍ഡര്‍ പിടിയില്‍; കണ്ടെടുത്തത് 391 ഗ്രാം എംഡിഎംഎ

മയക്കുമരുന്നുമായി ബോഡി ബില്‍ഡര്‍ പിടിയില്‍; കണ്ടെടുത്തത് 391 ഗ്രാം എംഡിഎംഎ

പ്രസിദ്ധീകരിച്ചത്: 10 Jul, 2026
ഷെയർ ചെയ്യുക:

മയക്കുമരുന്നുമായി കൊച്ചിയില്‍ ബോഡി ബില്‍ഡര്‍ പിടിയിലായി. എറണാകുളം എടത്തല സ്വദേശി മുഹമ്മദ് സാദിഖ് ആണ് പിടിയിലായത്. 391 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

 

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡര്‍ കുടുങ്ങിയത്. ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.കഴിഞ്ഞദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡറുടെ പക്കല്‍ നിന്നും ഇത്രയധികം എംഡിഎംഎ പിടികൂടിയത്.