വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

പ്രസിദ്ധീകരിച്ചത്: 10 Jul, 2026
ഷെയർ ചെയ്യുക:

മുന്‍ നിയമസഭാ സ്പീക്കര്‍ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് മുഹമ്മദ് ഖലീല്‍ (Mohammed Khaleel) എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്)2023-ലെ 192, 336(3), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്- 2000 ലെ  66(c),  120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.