'ദ്രോഹിച്ച് മതിയായി എന്ന് തോന്നുമ്പോൾ മാത്രം നിർത്തൂ'; കണ്ണീരോടെ ലക്ഷ്മി പ്രിയ, പിന്നാലെ മറുപടിയുമായി യൂട്യൂബർ

'ദ്രോഹിച്ച് മതിയായി എന്ന് തോന്നുമ്പോൾ മാത്രം നിർത്തൂ'; കണ്ണീരോടെ ലക്ഷ്മി പ്രിയ, പിന്നാലെ മറുപടിയുമായി യൂട്യൂബർ

പ്രസിദ്ധീകരിച്ചത്: 09 Jul, 2026
ഷെയർ ചെയ്യുക:

താരസംഘടനയായ 'അമ്മ'യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി ലക്ഷ്മി പ്രിയക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ, യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു പ്രതികരണ വീഡിയോയ്ക്ക് താഴെ ലക്ഷ്മി പ്രിയ എഴുതിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടി ഉഷ ഹസീന ലക്ഷ്മി പ്രിയയെ വിമർശിക്കുന്ന വീഡിയോയെ ആസ്പദമാക്കി അൻസൂസ് മീഡിയ എന്ന യൂട്യൂബ് ചാനൽ ഒരു റിയാക്ഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. അതിന് താഴെയാണ് ലക്ഷ്മി പ്രിയ തന്റെ വേദന പങ്കുവെച്ചത്.

 

"ഞാൻ എന്ത് ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് ആത്മാർത്ഥമായി ആരെങ്കിലും പറഞ്ഞുതന്നിരുന്നെങ്കിൽ സന്തോഷമായേനെ. ജീവിതത്തിൽ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ആളുകൾ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തും പരിഹസിച്ചും അതിലൂടെ വരുമാനം കണ്ടെത്തുന്നത് കാണുമ്പോൾ പലവട്ടം തകർന്നുപോയിട്ടുണ്ട്. പല സമയങ്ങളിലും ജീവൻ അവസാനിപ്പിക്കണമെന്ന തോന്നൽ വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, പത്ത് വയസ്സുള്ള എന്റെ മകളുടെ മുഖം ഓർക്കുമ്പോഴാണ് ആ ചിന്തയിൽ നിന്ന് പിൻമാറിയത്.