മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതിൽ തെറ്റുണ്ട്, നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ല: മന്ത്രി ടി സിദ്ദിഖ്

മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതിൽ തെറ്റുണ്ട്, നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ല: മന്ത്രി ടി സിദ്ദിഖ്

പ്രസിദ്ധീകരിച്ചത്: 08 Jul, 2026
ഷെയർ ചെയ്യുക:

വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽക്കെതിരെ ആരോപണവുമായി മന്ത്രി ടി സിദ്ദിഖ്.

 

മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് പറഞ്ഞ അദ്ദേഹം നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും ആരോപിച്ചു.മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. ഇപ്പോൾ കാണാതായവരെ കണ്ടെത്തുന്നതിന് മുൻഗണന നൽകുന്നതിനാൽ ഈ വിഷയത്തിൽ തർക്കത്തിനില്ലെന്നും സമയമാകുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.അതേസമയം,തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.5 സോണുകളാക്കി തിരിക്കുന്നതിന് ഒപ്പം കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക സംഘത്തിന് ചുമതല നൽകുന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി ടി സിദ്ദിഖ് പ്രതികരിച്ചു.