കെപിസിസി അധ്യക്ഷ പദവിയില്‍ വടംവലി; പരിഗണിക്കേണ്ട ഘട്ടത്തില്‍ തന്നെ പരിഗണിച്ചില്ല

കെപിസിസി അധ്യക്ഷ പദവിയില്‍ വടംവലി; പരിഗണിക്കേണ്ട ഘട്ടത്തില്‍ തന്നെ പരിഗണിച്ചില്ല

പ്രസിദ്ധീകരിച്ചത്: 07 Jul, 2026
ഷെയർ ചെയ്യുക:

കെപിസിസി അധ്യക്ഷ പദവിയില്‍ നേതാക്കളുടെ വടംവലി തുടരുന്നു.യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശാണ് അതൃപ്തിയുമായി രംഗത്തുവന്നിരിക്കുന്നത്.പരിഗണിക്കേണ്ട ഘട്ടത്തില്‍ തന്നെ പരിഗണിച്ചില്ല, ഇപ്പോള്‍ പരിഗണിച്ചാല്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി അധ്യക്ഷൻ ആകാൻ താൻ അർഹനാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

അധ്യക്ഷനെ ഉടൻ നിശ്ചയിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. പക്ഷേ പദവി പ്രതീക്ഷിച്ച അര ഡസൻ് നേതാക്കൾ രംഗത്തുണ്ട്. കൂടാതെ ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നു. ദീപാ ദാസ് മുൻഷിയോട് നേതാക്കൾ ഈ അഭിപ്രായം അറിയിച്ചു.

 

അതേസമയം, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ സി ജോസഫ്, വിഎസ് ശിവകുമാർ, മാത്യു കുഴൽനാടൻ എന്നിവരാണ് പദവി ലക്ഷ്യമിട്ട് മുന്നിലുള്ളത്. കൂടാതെ എം കെ രാഘവനും , രാജ്മോഹൻ ഉണ്ണിത്താനും അധ്യക്ഷ പദവിയിൽ എത്താൻ ആഗ്രഹിക്കുന്നവരാണ്.